അക്ഷരമറിയാത്ത പേനയും അകക്കണ്ണില്ലാത്ത മനസ്സും
ആത്മാവില്ലാത്ത പുസ്തകമെഴുതി...
കണ്ണീരും, പുഞ്ചിരിയും, പ്രണയവും, പകയുമാ-
കോലായിലേയ്ക്കുവന്നില്ല....
വെറും മാംസപിണ്ഡമായ്
വഴിയോരത്തെ പുസ്തകശാലയിലും ഞാനവനെ കണ്ടു..
അവന്റെ കണ്ണിന്റെ പോളകള്‍ ഞാന്‍ വലിച്ചു തുറന്നു..
നിര്‍വികാരത...അതുമാത്രമായിരുന്നു ആ ഇരുട്ടു ഗോളങ്ങളില്‍...
ഞാന്‍ ചോദിച്ചു...
എന്തിനു നിന്നെയീ പെരുവഴിയിലേയ്ക്കവര്‍ പറഞ്ഞയച്ചു...
നാവില്ലാത്ത പുസ്തകത്തിനു മറുപടിയില്ലായിരുന്നു....
ഞാനൂഹിച്ചു....ഇവനാണടുത്ത അവാര്‍ഡ്...
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ