നീ എവിടെയാണ്??
നക്ഷത്രങ്ങള്‍ക്കിടയിലും..
ആഴിയുടെ അഗാധതയിലും..
ഞാന്‍ നിന്നെതേടിയലയുന്നു.....
ഇരുട്ടിന്റെ കനംതിങ്ങിയ കോട്ടകളിലും
തിളക്കമറ്റ ഏകാന്തതകളിലും
നിന്റെ കാല്‍പെരുമാറ്റം ഞാന്‍ കേള്‍ക്കുന്നു...
നിന്റെ കറുത്തവസ്ത്രത്തിന്റെ
ചിത്രപ്പണികളുള്ള ഞൊറിവുകള്‍..
മരവിച്ചമണ്ണിലുരയുന്നതു ഞാന്‍ അറിയുന്നു...
അസ്ഥികളില്‍ മരവിപ്പുപടര്‍ത്തുന്ന നിന്റെ
കണ്ണുകളെ എനിയ്ക്കു കാണാനാകുന്നില്ലല്ലോ??
എന്റെ സ്വകാര്യകനവുകളില്‍
നീ സംവദിയ്ക്കാറുണ്ടല്ലോ
എന്നിലെ എന്നെ കാണിച്ചു തന്ന നീ
എന്തേയിനിയും അദൃശ്യയാവുന്നൂ..??
എന്റെ അധികാരവും,..സാമ്രാജ്യവും..
നീ നിന്നിലേയ്ക്കെടുക്കുന്നതെന്നാണ്?
അതിനായി എന്തു നേരം ഞാന്‍ കാത്തിരിയ്ക്കണം?
നിന്റെ നിശ്വാസം എന്നിലാശ്ലേഷമാകുന്നതെന്നാണ്?
മരണങ്ങളില്ലാത്ത ലോകവും
നീതിയും നീയെന്നെനിയ്ക്കു തരും?
അര്‍ത്ഥങ്ങളില്ലാത്ത മതവും...മനവും..
നീ..തിരിച്ചെടുക്കുന്നതെന്നാണ്?
ചിന്തയുടെ മണല്‍ത്തരികള്‍ മനസ്സിനെ
മുറിവേല്‍പ്പിയ്ക്കാത്ത....
നിന്റെ ലോകത്തേയ്ക്ക് എന്നെ
നീ എന്നാണ് കൊണ്ടുപോകുക...?
ജനിച്ചപ്പോള്‍ കൈവിട്ട-
കൂടപ്പിറന്ന നിന്നെയെന്നു
തിരികെകെക്കിട്ടുമെനിയ്ക്ക്??
ചിഹ്നങ്ങള്‍ കാട്ടിത്തന്ന് നീ..
അശാന്തിയുടെ ലോകത്തു നിന്നെന്നെ
നിന്റെ കറുത്തവസ്ത്രത്തിന്റെ
മടക്കുകളില്‍ ഒളിപിയ്ക്കുന്നതെന്നാണ്??..
മഞ്ഞുപുതച്ച കുന്നിന്‍ ചെരുവുകളിലൂടെ
കാണുന്ന മേഘക്കെട്ടുകള്‍ക്കിടയിലൂടെയാവുമോ..
നമ്മുടെ യാത്ര?..
നീ വാക്കാകുന്നു...
നീ മരണമാകുന്നു.....
അനിവാര്യതയും...
*അഭിപ്രായങ്ങള്‍ പോസ്റ്റു ചെയ്യുമല്ലോ*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ